ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഗു​രു​ത​ര അ​ർ​ബു​ദം; വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടാ​നാ​കി​ല്ലെ​ന്ന് കോ​ട​തി
Tuesday, November 24, 2020 12:26 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി കേ​സി​ൽ മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടി​ല്ലെ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി. ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ർ​ബു​ദ​ബാ​ധി​ത​നാ​യ​തി​നാ​ൽ ചി​കി​ത്സ തു​ട​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ക​സ്റ്റ​ഡി​യി​ൽ​വി​ട്ടാ​ൽ അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ശു​പ​ത്രി മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും നി​ല​വി​ലെ ചി​കി​ത്സ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന് ഡി​എം​ഒ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. നി​ല​വി​ല്‍ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ല്‍ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.