എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ കൈ​ക​ളി​ൽ; കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി
Tuesday, November 24, 2020 3:20 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​വി​ഡ് രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു‌‌​ടെ കൈ​ക​ളി​ലാ​ണ്. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​ക്കി മാ​റ്റും. ഇ​തി​നാ​യി പി​എം കെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കും. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക​ണം. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം സു​താ​ര്യ​മാ​യി​രി​ക്കും. എ​ല്ലാ ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ത് രാ​ജ്യ​ത്തി​ന്‍റെ വാ​ക്സി​ൻ ആ​ദ്യ​മെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല.

കോ​വി​ഡ് വാ​ക്സി​നെ രാ​ഷ്ട്രി​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യം കോ​വി​ഡി​നെ മി​ക​ച്ച രീ​തി​യി​ലാ​ണ് പ്ര​തി​രോ​ധി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഡ​ല്‍​ഹി, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാണ് പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ച​ര്‍​ച്ച ന​ട​ത്തിയത്. കേ​ര​ളം, ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.