ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ട്ട​ണം; സ​ർ​ക്കാ​രി​ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക​ത്ത്
Tuesday, November 24, 2020 5:02 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ദി​ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​തി​രു​വി​താ​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സ​ർ​ക്കാ​രി​നു ക​ത്തു ന​ൽ​കി.

നി​ല​വി​ൽ പ്ര​തി​ദി​നം 1000 പേ​രെ​യാ​ണു ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ര​യും പേ​ർ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ്ര​തി​ദി​ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ദി​നം 10,000 പേ​ർ​ക്ക് ദ​ർ​ശ​നം ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.