ക​ങ്ക​ണ​യും സ​ഹോ​ദ​രി​യും മും​ബൈ പോ​ലീ​സി​നു മു​ന്നി​ൽ ജ​നു​വ​രി എ​ട്ടി​നു മു​മ്പ് ഹാ​ജ​രാ​ക​ണം
Tuesday, November 24, 2020 5:18 PM IST
മും​ബൈ: സ​മു​ദാ​യ സ്പ​ര്‍​ധ വ​ള​ർ​ത്തു​ന്നു​വെ​ന്ന കേ​സി​ൽ ന‌​ടി ക​ങ്ക​ണ റ​ണൗ​ത്തും സ​ഹോ​ദ​രി രം​ഗോ​ലി ച​ന്ദേ​ലും മും​ബൈ പോ​ലീ​സി​നു മു​ന്നി​ൽ ജ​നു​വ​രി എ​ട്ടി​നു മു​മ്പ് ഹാ​ജ​രാ​കും. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ഹോ​ദ​രി​മാ​രു​ടെ ഹ​ർ​ജി മും​ബൈ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

എ​ന്നാ​ൽ ജ​നു​വ​രി​യി​ൽ ഹാ​ജ​രാ​കു​ന്ന​തു​വ​രെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു. മൂ​ന്നു ത​വ​ണ പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും ഇ​വ​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. കു​ടും​ബ​ത്തി​ൽ വി​വാ​ഹ തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ് പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​തി​രു​ന്നെ​ന്ന് സ​ഹോ​ദ​രി​മാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എ​ന്താ​യാ​ലും, പോ​ലീ​സ് നോ​ട്ടീ​സി​നെ മാ​നി​ക്ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണെ​ന്നും ന​വം​ബ​ര്‍ 15നു ​ശേ​ഷം ഹാ​ജ​രാ​കാം എ​ന്നു​മാ​യി​രു​ന്നു ക​ങ്ക​ണ​യും സ​ഹോ​ദ​രി​യും നേ​ര​ത്തെ പോ​ലീ​സ് നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. സ​മു​ദാ​യ​ങ്ങ​ള്‍ ത​മ്മി​ല്‍ ശ​ത്രു​ത വ​ള​ര്‍​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണു ര​ണ്ടു​പേ​ര്‍​ക്കും എ​തി​രാ​യ കു​റ്റം.

ബോ​ളി​വു​ഡ് കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റും ഫി​റ്റ്‌​ന​സ് ട്രെ​യി​ന​റു​മാ​യ മു​നാ​വ​ര്‍ അ​ലി സ​യ്യി​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.