മ​നോ​വൈ​ക​ല്യ​ക്കാ​രു​ടെ എ​തി​ർ​പ്പി​ന് വ​ഴ​ങ്ങി കി​ഫ്ബി ഉ​പേ​ക്ഷി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി
Tuesday, November 24, 2020 7:03 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വി​വാ​ദം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​ക്കെ​തി​രാ​യ വ്യാ​ജ​ക​ഥ​ളും അ​പ​വാ​ദ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും എ​തി​രാ​ണ്. അ​ത്ത​ര​ക്കാ​രു​ടെ മ​നോ​വൈ​ക​ല്യ​ത്തി​ന് വ​ഴ​ങ്ങി കി​ഫ്ബി പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് എ​തി​ർ​പ്പ് ഉ​യ​ർ​ത്തി എ​ന്നു​ള്ള​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ലെ കി​ഫ്ബി പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കി​ല്ല. നാ​ടി​നു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തി​നെ ത​ക​ർ​ക്കാ​ൻ ഏ​ത് ശ​ക്തി​വ​ന്നാ​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കി​ല്ല.

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ സി​എ​ജി​യും ശ്ര​മി​ക്കു​ക​യാ​ണ്. സി​എ​ജി​യു​ടെ ക​ര​ട് റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ലാ​ത്ത​ത് അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​വാ​റി​ല്ല. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക വ​ഴി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

കി​ഫ്ബി ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ണ്ടാ​യ​ത​ല്ല. ഇ​തു​വ​രെ മൂ​ന്നു വ​ട്ടം കി​ഫ്ബി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യി​രു​ന്നു. ര​ണ്ട് ത​വ​ണ​യും യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.