സൈ​ബ​ർ നി​യ​മം നി​യ​മ​സ​ഭ വ​ഴി മാ​ത്രം; ഓ​ർ​ഡി​ന​ൻ​സ് ഉ​പേ​ക്ഷി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, November 24, 2020 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം ഇ​നി ഓ​ർ​ഡി​ന​ൻ​സാ​യി കൊ​ണ്ടു​വ​രി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സൈ​ബ​ർ അ​ധി​ക്ഷേ​പം ത​ട​യ​ൽ നി​യ​മം ഉ​ണ്ടാ​യാ​ൽ അ​ത് നി​യ​മ​സ​ഭ വ​ഴി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പി​ൻ​വ​ലി​ച്ച പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ന്‍റെ ഒ​രു വാ​ക്കോ വ​രി​യോ മാ​റ്റി മ​റ്റൊ​രു ഓ​ർ​ഡി​ന​ൻ‌​സാ​യി കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ർ​മാ​ണം ഉ​ണ്ടാ​യാ​ൽ അ​ത് വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചും നി​യ​മ​സ​ഭ​യി​ലൂ​ടെ​യും മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ച്ച​ത് സ​മൂ​ഹ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്ന​തു​കൊ​ണ്ടാ​ണ്. പോ​ലീ​സി​ന് അ​മി​താ​ധി​കാ​രം ന​ൽ​കു​മെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തീ​ർ​ത്തും സ​ദു​ദ്ദേ​ശ​ത്തോ​ടെ കൊ​ണ്ടു​വ​ന്ന നി​യ​മ​മാ​ണി​ത്. മാ​ധ്യ​മ​മേ​ധാ​വി​ക​ൾ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ശ​ക്ത​മാ​യ നി​യ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട​വ​ർ പോ​ലും മ​റി​ച്ച് മു​ഖ​പ്ര​സം​ഗം എ​ഴു​തി.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഒ​രു മാ​ധ്യ​മ​ങ്ങ​ളേ​യും നി​യ​ന്ത്രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ത​ങ്ങ​ളെ ശ​ത്രു​താ​പ​ര​മാ​യി എ​തി​ർ​ക്കു​ക​യും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന മാ​ധ്യ​മ​ങ്ങ​ളെ​പ്പോ​ലും ശ​ത്രു​ത​യോ​ടെ കാ​ണു​ന്ന രീ​തി ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.