ഇ​ന്ത്യ​യു​ടെ ആ​ഴ​ക്ക​ട​ൽ പ​ര്യ​വേ​ക്ഷ​ണം നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ; ചെ​ല​വ് നാ​ലാ​യി​രം കോ​ടി
Tuesday, November 24, 2020 9:48 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ലാ​യി​രം കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​ന്ത്യ​യു​ടെ ആ​ഴ​ക്ക​ട​ൽ പ​ര്യ​വേ​ക്ഷ​ണം നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കും. സ​മു​ദ്രാ​ന്ത​ർ ഭാ​ഗ​ത്തെ ധാ​തു​ക്ക​ൾ, ഊ​ർ​ജം, സ​മു​ദ്ര വൈ​വി​ധ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ര്യ​വേ​ഷ​ണ​ത്തി​ന് ഡീ​പ് ഓ​ഷ്യ​ൻ മി​ഷ​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന പ​ര്യ​വേ​ക്ഷ​ണം നാ​ല് മൂ​ന്നോ നാ​ലോ മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യു​ടെ എ​ക്സ്ക്ലൂ​സീ​വ് എ​ക്ക​ണോ​മി​ക് സോ​ണും കോ​ണ്ടി​നെ​ന്‍റ​ൽ ഷെ​ൽ​ഫും പ​ര്യ​വേ​ഷ​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കും.

അ​തി​നു​പു​റ​മേ, വി​വി​ധ ആ​ഴ​ക്ക​ട​ൽ പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ​ക്കു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഡീ​പ് ഓ​ഷ്യ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ക്കും. കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം, ഡി​ആ​ർ​ഡി​ഒ, ഐ​എ​സ്ആ​ർ​ഒ, ബ​യോ ടെ​ക്നോ​ള​ജി വ​കു​പ്പ്, സി​എ​സ്ഐ​ആ​ർ, തു​ട​ങ്ങി വി​ഭാ​ഗ​ങ്ങ​ളും ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

ആ​ഴ​ക്ക​ട​ലി​ലേ​ക്കെ​ത്തി​ച്ചേ​രാ​നു​ള്ള മു​ങ്ങി​ക്ക​പ്പ​ലി​ന്‍റെ രൂ​പ​ക​ൽ​ന​യും പ്ര​ക​ട​ന​വും ആ​ണ് ദൗ​ത്യ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ 1.5 ല​ക്ഷം കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള ഭാ​ഗാ​ണ് ഡീ​പ് ഓ​ഷ്യ​ൻ മി​ഷ​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.