ആ​ന്‍റി​ജ​നെ​ന്ന ക​ള്ള​ക്ക​ളി; ഇ​ന്ത്യ​യി​ൽ 3.4 ദ​ശ​ല​ക്ഷം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല
Tuesday, November 24, 2020 11:44 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ ര​ണ്ട് വ​ഴി​ക​ളു​ണ്ട്. ആ​ദ്യ​ത്തേ​ത്ത് ‌കോ​വി​ഡ് പ​രി​ശോ​ധ​ന​ക‍​ൾ കു​റ​യ്ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ൽ ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത വ​ഴി​യാ​ണ് ര​ണ്ടാ​മ​ത്തേ​ത്. പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ കു​റ​ച്ചു​കൊ​ണ്ട് ആ​ന്‍റി​ജ​ൻ‌ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ഇ​തി​നു​ള്ള മാ​ർ​ഗം.

പി​സ്ആ​ർ പ​രി​ശോ​ധ​ന പോ​ലെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ കൃ​ത്യ​മാ​യി കോ​വി​ഡ് ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലെ പോ​സി​റ്റി​വി​റ്റി റേ​റ്റ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളേ​ക്കാ​ൾ 2.5 മു​ത​ൽ 3.5 മ​ട​ങ്ങ്‌ വ​രെ കൂ​ടു​ത​ലാ​ണ്.

കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ‌ 100 ശ​ത​മാ​ന​വും പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലി​പ്പോ​ൾ ഇ​ത് 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ ഇ​പ്പോ​ൾ 5.5 കോ​ടി​യാ​യി കു​ത്ത​നെ ഉ​യ​ർ​ന്നു. ഇ​ത് മൊ​ത്തം പ​രി​ശോ​ധ​ന​ക​ളു​ടെ ക​ളു​ടെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രും.

ബി​ഹാ​ർ, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​കെ പ​രി​ശോ​ധ​ന​യു​ടെ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടും രാ​ജ​സ്ഥാ​നു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​ന​ന്ദ​മ​ർ​ഹി​ക്കു​ന്ന​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ 100 ശ​ത​മാ​ന​വും പി​സി​ആ​ർ പ​രി​ശോ​ധ​ന​യാ​ണ്. ഉ​യ​ർ​ന്ന തോ​തി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ‌ പോ​സി​റ്റീ​വ് കേ​സു​ക​ൾ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും ഇ​തു മൂ​ല​മാ​ണ്.

ഉ​യ​ർ​ന്ന തോ​തി​ൽ‌ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ര​വ​ധി പോ​സി​റ്റീ​വ് കേ​സു​ക​ൾ ക​ണ്ടെ​ത്താ​നാ​വാ​തെ പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്തി​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ബി​ഹാ​റി​ൽ ഔ​ദ്യോ​ഗി​ക​മാ​യി സ​ർ​ക്കാ​ർ പു​റ​ത്തി​വി​ടു​ന്ന ക​ണ​ക്കി​നേ​ക്കാ​ൾ 132 ശ​ത​മാ​നം വ​രെ വ​ലു​താ​ണ് യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ രാ​ജ്യ​ത്ത് 3.4 ദ​ശ​ല​ക്ഷം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​രു സം​സ്ഥാ​ന​ത്ത് കോ​വി​ഡ് എ​ത്ര മോ​ശ​മാ​യാ​ണ് വ്യാ​പി​ച്ച​തെ​ന്നു​ള്ള​ത് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​ടെ വ്യാ​പ്തി​യെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

പ​ഞ്ചാ​ബി​നൊ​പ്പം ഏ​റ്റ​വും ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ത്യ​സ​ന്ധ​വു​മാ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ് ത​മി​ഴ്‌​നാ​ടും രാ​ജ​സ്ഥാ​നും. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ത​മി​ഴ്‌​നാ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​താ​ണ്.

ഒ​രു കോ​ടി​യി​ല​ധി​കം പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യ ഒ​രേ​യൊ​രു സം​സ്ഥാ​നം കൂ​ടി​യാ​ണ് ത​മി​ഴ്നാ​ട്. ഇ​വി​ടെ പ​തി​നാ​യി​രം പേ​ർ​ക്ക് 1,400 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത. പ​തി​നാ​യി​രം പേ​ർ​ക്ക് 13,00 പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​ക.

ഇ​ന്ത്യ​യി​ലെ ഓ​രോ 10,000 പൗ​ര​ന്മാ​രി​ലും 550 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പി‌​സി‌​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യു​ടെ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്. യ​ഥാ​ർ​ത്ഥ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.