അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് രാ​ഹു​ലും പ്രി​യ​ങ്ക​യും
Wednesday, November 25, 2020 7:26 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും.

കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്തും നെ​ടും​തൂ​ണു​മാ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലെ​ന്ന് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. പാ​ർ​ട്ടി​യു​ടെ വി​ഷ​മ ഘ​ട്ട​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന പ​ട്ടേ​ൽ ത​ന്‍റെ ജീ​വി​തം കോ​ണ്‍​ഗ്ര​സി​നാ​യി സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ൽ അ​നു​സ്മ​രി​ച്ചു.

അ​വി​ശ്വ​സ​നീ​യ​മാ​യ വി​യോ​ഗ​മാ​ണ് പ​ട്ടേ​ലി​ന്‍റെ​തെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​യെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി​യും അ​നു​സ്മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.