5770 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്; മൂ​ന്നു​ല​ക്ഷം പേ​ർ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, November 25, 2020 5:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5770 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തി​രു​വ​ന​ന്ത​പു​രം 461, കൊ​ല്ലം 175, പ​ത്ത​നം​തി​ട്ട 170, ആ​ല​പ്പു​ഴ 899, കോ​ട്ട​യം 436, ഇ​ടു​ക്കി 181, എ​റ​ണാ​കു​ളം 750, തൃ​ശൂ​ർ 631, പാ​ല​ക്കാ​ട് 349, മ​ല​പ്പു​റം 588, കോ​ഴി​ക്കോ​ട് 678, വ​യ​നാ​ട് 71, ക​ണ്ണൂ​ർ 320, കാ​സ​ർ​ഗോ​ഡ് 61 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

ഇ​തോ​ടെ 65,106 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,11,008 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,14,676 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 2,98,616 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 16,060 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1853 പേ​രെ​യാ​ണ് ബു​ധ​നാ​ഴ്ച പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.