ആ​ർ​ത്ത​വ​കാ​ല സാ​നി​റ്റ​റി ഉ​ത്പ​ന്ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​ക്കി സ്കോ​ട്ട്ല​ൻ​ഡ്; ആ​ദ്യ രാ​ജ്യം
Wednesday, November 25, 2020 5:23 PM IST
എ​ഡി​ൻ​ബ​ർ​ഗ്: ആ​ർ​ത്ത​വ കാ​ല​ത്ത് സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​നി​റ്റ​റി പാ​ഡു​ക​ൾ സൗ​ജ​ന്യ​മാ​ക്കി സ്കോ​ട്ട്ല​ൻ​ഡ്. ഉ​ത്പ​ന്ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​നു​ള്ള പി​രീ​ഡ് പ്രൊ​ഡ​ക്ട്സ് ബി​ൽ സ്കോ​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റ് ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

ഇ​തോ​ടെ രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ​ക്കു സാ​നി​റ്റ​റി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​നി​മു​ത​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ക​മ്യൂ​ണി​റ്റി കേ​ന്ദ്ര​ങ്ങ​ളി​ലും ക്ല​ബു​ക​ളി​ലും ഫാ​ർ​മ​സി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​മെ​ല്ലാം ഉ​ത്പ​ന്ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും.

2019 എ​പ്രി​ലി​ൽ സ്കോ​ട്ടി​ഷ് ലേ​ബ​ർ പാ​ർ​ട്ടി വ​ക്താ​വ് മോ​ണി​ക്ക ലെ​ന​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. സ്കോ​ട്ട്ല​ൻ​ഡി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സാ​നി​റ്റ​റി ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി ഇ​തി​നോ​ട​കം നി​ല​വി​ലു​ണ്ട്.

സ്ത്രീ​ക​ൾ​ക്കു സാ​നി​റ്റ​റി ഉ​ത്പ​ന്ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യും സ്കോ​ട്ട്ല​ൻ​ഡ് ഇ​തോ​ടെ മാ​റി. പ​ദ്ധ​തി​ക്കാ​യി 8.7 മി​ല്യ​ണ്‍ പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 86 കോ​ടി രൂ​പ) സ്കോ​ട്ട്ല​ൻ​ഡ് സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.