ലാ​ലു​ പ്രസാദ് യാദവിന്‍റെ ഫോ​ണ്‍ വി​ളി​യി​ൽ അ​ന്വേ​ഷ​ണം
Thursday, November 26, 2020 4:01 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം. എ​ൻ​ഡി​എ എം​എ​ൽ​എ​മാ​രെ സ്വാ​ധി​നി​ക്കാ​ൻ ലാ​ലു ഫോ​ണ്‍ വി​ളി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വം റാ​ഞ്ചി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ, ബി​ർ​സ മു​ണ്ട ജ​യി​ൽ സൂ​പ്ര​ണ്ട് എ​ന്നി​വ​രോ​ട് അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കുമെന്നും ജ​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ വീ​രേ​ന്ദ്ര ഭൂ​സ​ൻ പ​റ​ഞ്ഞു.

ലാ​ലു പ്ര​സാ​ദും നി​യ​മ​സ​ഭാം​ഗ​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് കേ​ട്ട​ശേ​ഷം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി ജ​യി​ൽ ഐ​ജി പ​റ​ഞ്ഞു.

ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ഫോ​ണോ മൊ​ബൈ​ലോ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ലാ​ലു പ്ര​സാ​ദി​ന് മൊ​ബൈ​ൽ ഫോ​ണ്‍ എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ന്വേ​ഷി​ക്കു​മെ​ന്നും ഭൂ​സാ​ൻ പ​റ​ഞ്ഞു.

നി​തീ​ഷ്കു​മാ​ർ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ശ്ര​മി​ച്ചു​വെ​ന്നു ബി​ജെ​പി നേ​താ​വ് സു​ശീ​ൽ കു​മാ​ർ മോ​ദി​യാ​ണ് ആ​രോ​പി​ച്ച​ത്.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ലാ​ലു എ​ൻ​ഡി​എ​യി​ലെ എം​എ​ൽ​എ​മാ​രെ ഫോ​ണി​ൽ​വി​ളി​ച്ച് മ​ന്ത്രി​പ​ദ​വി വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ​യാ​ണു സു​ശീ​ൽ മോ​ദി ആ​രോ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.