പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Thursday, November 26, 2020 8:51 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ല​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പി​ന്മാ​റി.

അ​തേ​സ​മ​യം, ഇ​ബ്രാ​ഹിം​കു​ഞ്ഞ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യ​വും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.