ഐ​എ​സ്എ​ൽ: ബ്ലാ​സ്റ്റേ​ഴ്‌​സി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ്
Thursday, November 26, 2020 10:05 PM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് സ​മ​നി​ല. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ഇ​രു ടീ​മും ര​ണ്ടു ഗോ​ളു​ക​ൾ വീ​തം നേ​ടി.

തു​ട​ക്ക​ത്തി​ൽ അ​ഞ്ചാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ സി​ഡോ​ഞ്ച​യു​ടെ ഗോ​ളി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നി​ലെ​ത്തി. പി​ന്നീ​ട് 45-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ഗാ​രി ഹൂ​പ്പ​ർ ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ണ്ടാം ഗോ​ളും സ​മ്മാ​നി​ച്ചു.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ 51-ാം മി​നി​റ്റി​ൽ കേ​സി അ​പ്പി​യാ​ഹി​ലൂ​ടെ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ആ​ദ്യം തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് മ​ത്സ​രം തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ സി​ല്ല​യി​ലൂ​ടെ നോ​ര്‍​ത്ത് ഈ​സ്റ്റ് സ​മ​നി​ല ഗോ​ള്‍ ക​ണ്ടെ​ത്തി.

നേ​ര​ത്തേ, അ​ന്ത​രി​ച്ച ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മറ​ഡോ​ണ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ച് ഒ​രു മി​നി​റ്റ് മൗ​ന​മാ​ച​രി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ ഐ​എ​സ്എ​ൽ മ​ത്സ​രം തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.