തൃ​ശൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു; തെരഞ്ഞെടുപ്പ് മാറ്റി
Friday, November 27, 2020 3:39 PM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും പു​ല്ല​ഴി ഡി​വി​ഷ​നി​ലെ ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ചേ​റ്റു​പു​ഴ മ​ര​വാ​ട്ടി​ക്ക​ൽ വീ​ട്ടി​ൽ അ​ഡ്വ. എം.​കെ. മു​കു​ന്ദ​ൻ (53) നി​ര്യാ​ത​നാ​യി. ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പു​ല്ല​ഴി ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു.

കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന മു​കു​ന്ദ​ൻ അ​ടു​ത്തി​ടെ​യാ​ണ് പാ​ർ​ട്ടി​വി​ട്ട് സി​പി​എ​മ്മി​നൊ​പ്പം ചേ​ർ​ന്ന​ത്. ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നാ​രോ​ഗ്യം മൂ​ലം​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​നാ​യി​രു​ന്നി​ല്ല.

എ​ട്ടു ദി​വ​സം മു​ന്പാ​ണ് മു​കു​ന്ദ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ഒ​പ്പി​ട്ടു​കൊ​ടു​ത്ത​ത് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു. നി​ർ​ദേ​ശ​ക​രാ​ണ് വ​ര​ണാ​ധി​കാ​രി​ക്കു മു​ന്നി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ നി​ല വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ: സു​നി​ത (മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്). മ​ക്ക​ൾ: സ​ഞ്ജ​യ് കൃ​ഷ്ണ​ൻ, ആ​ദി​ത്യ കൃ​ഷ്ണ​ൻ (വി​ദ്യാ​ർ​ഥി​ക​ൾ). പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.