സു​ശാ​ന്തി​ന്‍റെ സിം​ഗി​ന്‍റെ മു​ൻ മാ​നേ​ജ​റു​ടെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
Friday, November 27, 2020 1:12 AM IST
മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മു​ൻ മാ​നേ​ജ​രാ​യി​രു​ന്ന ദി​ശ സാ​ലി​യ​ന്‍റെ മ​ര​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി.

ഡ​ൽ​ഹി​യി​ലു​ള്ള അ​ഭി​ഭാ​ഷ​ക​ൻ പു​നീ​ത് ധ​ൻ​ഡ​യാ​ണ് ഹ​ർ​ജി ന​ല്കി​യ​ത്. ദി​ശ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്നും ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ പോ​ലീ​സി​നെ അ​റി​യാ​ക്കാ​മെ​ന്നു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത​യും ജ​സ്റ്റീ​സ് ജി.​എ​സ്. കു​ൽ​ക്ക​ർ​ണി​യും ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഉ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

സ​ബ​ർ​ബ​ൻ മ​ലാ​ഡി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ 14-ാം നി​ല​യി​ൽ​നി​ന്നു വീ​ണാ​ണ് ദി​ശ മ​രി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ൺ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. അ​പ​ട​ക മ​ര​ണ​മെ​ന്നാ​ണ് സി​റ്റി പോ​ലീ​സി​ന്‍റെ കേ​സ് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ൺ 14ന് ​ര​ജ്പു​തി​നെ ഫ്ലാ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.