ഡ​ൽ​ഹി ച​ലോ: പി​ന്മാ​റാ​തെ ക​ർ​ഷ​ക​ർ; പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സേ​ന​യും രം​ഗ​ത്ത്
Friday, November 27, 2020 3:33 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള മാ​ര്‍​ച്ചി​ല്‍ നി​ന്നും പി​ന്മാ​റാ​തെ ക​ര്‍​ഷ​ക​ര്‍. പാ​നി​പ്പ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ വ്യാ​ഴാ​ഴ്ച രാ​ത്രി ത​ങ്ങി​യ​ത്. ഏ​ത് പ്ര​തി​സ​ന്ധി​യും ത​ര​ണം ചെ​യ്ത് ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ചേ​രു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​ത്.

ക​ര്‍​ഷ​ക​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ പോ​ലീ​സി​നു പു​റ​മെ ബി​എ​സ്എ​ഫി​നെ​യും സി​ആ​ര്‍​പി​എ​ഫി​നെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തി​റ​ക്കി. കൂ​ടാ​തെ പി​ന്മാ​റി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. എ​ന്നാ​ല്‍ തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

അ​തി​ര്‍​ത്തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളും ബാ​രി​ക്കേ​ഡു​ക​ളും മു​ള്ളു​വേ​ലി​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് ക​ര്‍​ഷ​ക​രെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​ഞ്ചാ​ബി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ക​ര്‍​ഷ​ക​രെ അം​ബാ​ല​യി​ല്‍ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പോ​ലീ​സ് ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. പോ​ലീ​സ് ബാ​രി​ക്കേ​ഡ് ക​ര്‍​ഷ​ക​ര്‍ പു​ഴ​യി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്തി​രു​ന്നു.

കാ​ര്‍​ഷി​ക വി​രു​ദ്ധ​ന​യ​ങ്ങ​ള്‍ കേ​ന്ദ്രം പി​ന്‍​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.