സ്വ​ര്‍​ണ​വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു; പ​വ​ന് 120 രൂ​പ കു​റ​ഞ്ഞു
Friday, November 27, 2020 11:03 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തെ ക​ന​ത്ത വി​ല​യി​ടി​വി​നും ഒ​രു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കും​ശേ​ഷം വി​ല വീ​ണ്ടും കു​റ​ഞ്ഞു.

ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഗ്രാ​മി​ന് 4545 രൂ​പ​യും പ​വ​ന് 36360 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മി​ന് 60 രൂ​പ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് 15 രൂ​പ കു​റ​ഞ്ഞി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.