കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​നം; ര​ണ്ട് ​ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
Friday, November 27, 2020 3:44 PM IST
ശ്രീനഗർ: ജ​മ്മു ​കാ​ഷ്മീ​രി​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​വ​യ്പ്പി​ല്‍ ര​ണ്ട് ജ​വാ​ന്‍​മാ​ര്‍ക്ക് വീ​ര​മൃ​ത്യു. ര​ജൗ​രി ജി​ല്ല​യി​ലെ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ലെ അ​തി​ര്‍​ത്തി​യി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച് സൈന്യത്തെ ആക്രമിച്ചത്.

പ്രേം ​ബ​ഹ​ദൂ​ര്‍ ഖ​ത്രി, സു​ഖ്ബീ​ര്‍ സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.