ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 66 റ​ണ്‍​സി​ന്‍റെ തോ​ൽ​വി
Friday, November 27, 2020 6:00 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 66 റ​ണ്‍​സി​ന്‍റെ തോ​ൽ​വി. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 375 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​ക്കു നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 308 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഇ​തോ​ടെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ 1-0ന് ​മു​ന്നി​ലെ​ത്തി.

ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന​ത്. 76 പ​ന്തു​ക​ൾ നേ​രി​ട്ട പാ​ണ്ഡ്യ ഏ​ഴു ഫോ​റും നാ​ലു സി​ക്സും സ​ഹി​തം 90 റ​ണ്‍​സെ​ടു​ത്തു. ഏ​ക​ദി​ന​ത്തി​ൽ പാ​ണ്ഡ്യ​യു​ടെ ഉ​യ​ർ​ന്ന സ്കോ​ർ കൂ​ടി​യാ​ണി​ത്. 86 പ​ന്തി​ൽ 10 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 74 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ർ ധ​വാ​നും വി​ജ​യ​ത്തി​നാ​യി പോ​രാ​ടി.

മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (18 പ​ന്തി​ൽ 22), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി (21 പ​ന്തി​ൽ 21), ര​വീ​ന്ദ്ര ജ​ഡേ​ജ (37 പ​ന്തി​ൽ 25), കെ.​എ​ൽ. രാ​ഹു​ൽ (15 പ​ന്തി​ൽ 12), മു​ഹ​മ്മ​ദ് ഷ​മി (10 പ​ന്തി​ൽ 13), ശ്രേ​യ​സ് അ​യ്യ​ർ (ര​ണ്ട് പ​ന്തി​ൽ ര​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം. ആ​ദം സാം​പ 10 ഓ​വ​റി​ൽ 54 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി. ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് 10 ഓ​വ​റി​ൽ 54 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ നാ​യ​ക​ൻ ആ​രോ​ണ്‍ ഫി​ഞ്ചി​ന്‍റെ​യും സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് 374 എ​ന്ന വ​ലി​യ സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണ് ഓ​സ്ട്രേ​ലി​യ നേ​ടി​യ​ത്.

156 റ​ണ്‍​സി​ന്‍റെ ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് ഓ​സീ​സ് ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. ഫി​ഞ്ച് 114 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ വ​ർ​ണ​ർ 69 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. നാ​യ​ക​ൻ സ്റ്റീ​വ​ൻ സ്മി​ത്ത് 66 പ​ന്തു​ക​ളി​ൽ നി​ന്നും 105 റ​ണ്‍​സെ​ടു​ത്തു കൊ​ടു​ങ്കാ​റ്റാ​യി. ഗ്ലെ​ൻ​മാ​ക്സ്വെ​ൽ 19 പ​ന്തു​ക​ളി​ൽ നി​ന്നും 45 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി പ​ത്തോ​വ​റി​ൽ 59 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് മൂ​ന്നു​വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. ജ​സ്പ്രീ​ത് ബും​റ, ന​വ​ദീ​പ് സെ​യ്നി, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.