വ്യ​ക്തി​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് ദ്രോ​ഹി​ക്കാ​ൻ നി​യ​മ​ങ്ങ​ളെ ആ​യു​ധ​മാ​ക്ക​രു​ത്: സു​പ്രീം​കോ​ട​തി
Friday, November 27, 2020 6:18 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി കു​റ്റ​ക്കാ​ര​നാ​ണെ​ന്നു വ്യ​ക്ത​മാ​കു​ന്ന തെ​ളി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ജാ​മ്യം ന​ൽ​കി​യ​തെ​ന്ന് സു​പ്രീം കോ​ട​തി. അ​ർ​ണ​ബി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത് വി​ശ​ദീ​ക​രി​ച്ചാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കു പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കേ​സി​ൽ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ അ​ർ​ണ​ബി​നെ​തി​രാ​യ കു​റ്റം സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ വ്യ​ക്തി​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് ദ്രോ​ഹി​ക്കാ​നു​ള്ള ആ​യു​ധ​മാ​ക്ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ഇ​ന്ദി​ര ബാ​ന​ർ​ജി​യും അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​മാ​സം 11-ന് ​അ​ർ​ണ​ബി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഏ​ഴ് ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. അ​ർ​ണ​ബി​ന് ജാ​മ്യം നി​ഷേ​ധി​ച്ച​തി​ൽ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

2018-ൽ ​ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വ​യ് നാ​യ്ക് ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ൽ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ​ർ​ണ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ളി​വി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കേ​സേ​ന്വേ​ഷ​ണം ആ​ലി​ബാ​ഗ് പോ​ലീ​സ് നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ൻ​വ​യ് നാ​യി​ക്കി​ന്‍റെ ഭാ​ര്യ അ​ടു​ത്തി​ടെ ന​ൽ​കി​യ പു​തി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.