രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ..! ജി​ഡി​പി 7.5 ശ​ത​മാ​നം ഇ​ടി​ഞ്ഞു
Friday, November 27, 2020 7:40 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന സൂ​ച​ന ന​ൽ​കി മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ൽ (ജി​ഡി​പി) വ​ൻ ഇ​ടി​വ്. ജൂ​ലൈ - സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ല്‍ ജി​ഡി​പി 7.5 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

ആ​ദ്യ​പാ​ദ​ത്തി​ല്‍ 23.9 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ഇ​ടി​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് സ​മ്പ​ദ് വ്യ​വ​സ്ഥ സാ​ങ്കേ​തി​ക മാ​ന്ദ്യ​ത്തെ (ടെ​ക്‌​നി​ക്ക​ല്‍ റി​സ​ഷ​ന്‍) അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ്.

ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ഇ​തു​വ​രെ ഇ​ന്ത്യ​യു​ടെ സ​മ്പ​ദ് വ്യ​വ​സ്ഥ മൊ​ത്ത​ത്തി​ല്‍ 8.1 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ലു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.