ക്ഷേ​മ​പെ​ൻ​ഷ​ൻ: ഇ​ട​തു​പ​ക്ഷ പ്ര​ചാ​ര​ണം ന​ട്ടാ​ൽ കു​രു​ക്കാ​ത്ത ക​ള്ള​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
Friday, November 27, 2020 8:17 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക ക്ഷേ​മ​പെ​ൻ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​ട​തു​സ​ർ​ക്കാ​രി​നെ​ക്കാ​ൾ ബ​ഹു​കാ​തം മു​ന്നി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ഇ​ട​തു​പ​ക്ഷം അ​ഴി​ച്ചു​വി​ടു​ന്ന പ്ര​ചാ​ര​ണം ന​ട്ടാ​ൽ കു​രു​ക്കാ​ത്ത ക​ള്ള​മാ​ണെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.

വ​ർ​ഷം​തോ​റു​മു​ള്ള സ്വ​ഭാ​വി​ക വ​ർ​ധ​ന മാ​ത്ര​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പെ​ൻ​ഷ​ൻ​കാ​രു​ള്ള വൃ​ദ്ധ​ജ​ന​ങ്ങ​ൾ, വി​ക​ലാം​ഗ​ർ എ​ന്നി​വ​ർ​ക്ക് ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പെ​ൻ​ഷ​ൻ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു. വി​എ​സ് അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ 13.8 ല​ക്ഷം പേ​ർ​ക്ക് പ്ര​തി​മാ​സം 300 രൂ​പ​യാ​ണ് ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ല്കി​യ​ത്. 2011ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പെ​ൻ​ഷ​ൻ തു​ക​യും പെ​ൻ​ഷ​ൻ​കാ​രു​ടെ എ​ണ്ണ​വും കു​ത്ത​നെ കൂ​ട്ടി. പെ​ൻ​ഷ​ൻ​കാ​രു​ടെ എ​ണ്ണം 34 ല​ക്ഷ​മാ​കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ വാ​ങ്ങാ​നു​ള്ള വ​രു​മാ​ന പ​രി​ധി ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി​യ​തോ​ടൊ​പ്പം ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്കും അ​ർ​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങാം എ​ന്നും തീ​രു​മാ​നി​ച്ചു. ഇ​ട​തു​സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ എ​ല്ലാ പെ​ൻ​ഷ​നു​ക​ളും ഏ​കീ​ക​രി​ച്ച് 1000 രൂ​പ​യാ​ക്കി​യ​പ്പോ​ൾ 1100 രൂ​പ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​രു​ന്ന വി​ക​ലാം​ഗ​ർ​ക്കും 1500 രൂ​പ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​രു​ന്ന വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കും ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ചെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം നി​ല​ച്ചെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.