സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ൽ 29 മു​ത​ൽ
Friday, November 27, 2020 9:08 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള​വ​ർ​ക്കും സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള പ​ട്ടി​ക (സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ്) ന​വം​ബ​ർ 29 മു​ത​ൽ ത​യാ​റാ​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.

മ​റ്റ് ജി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള​വ​ർ​ക്കും സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കും. ഡി​സം​ബ​ർ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ൽ ന​വം​ബ​ർ 29ന് ​ത​ന്നെ ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ത​യാ​റാ​ക്കി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. കൂ​ടാ​തെ ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റും അ​താ​ത് ദി​വ​സ​ങ്ങ​ളി​ൽ കൈ​മാ​റ​ണം.

ഡി​സം​ബ​ർ എ​ട്ടി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഡെ​സി​ഗ്നേ​റ്റ്ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​ർ ന​വം​ബ​ർ 29ന് ​ത​യാ​റാ​ക്ക​ണം. തു​ട​ർ​ന്ന് ഡി​സം​ബ​ർ ഏ​ഴു​വ​രെ തി​യ​തി​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ​യും ക്വാ​റ​ന്ൈ‍​റ​നി​ൽ ഉ​ള്ള​വ​രു​ടെ​യും ലി​സ്റ്റും ത​യാ​റാ​ക്ക​ണം. അ​ത്ത​ര​ത്തി​ലു​ള്ള ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റു​ക​ൾ ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലെ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​തേ ദി​വ​സം​ത​ന്നെ അ​റി​യി​ച്ചി​രി​ക്ക​ണം.

ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും മ​റ്റ് ജി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് തി​ര​ഞ്ഞെ​ടു​പ്പി​ന് 10 ദി​വ​സം മു​ന്പ് മു​ത​ൽ അ​താ​ത് ദി​വ​സം ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ത​യാ​റാ​ക്കി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഈ ​പ​ട്ടി​ക സ്പെ​ഷ​ൽ വോ​ട്ട​റു​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ​സ്ഥ​ന് അ​താ​ത് ദി​വ​സം ത​ന്നെ ന​ൽ​ക​ണം.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ജി​ല്ല​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വോ​ട്ട​ർ​മാ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കും. സ​മ്മ​തി​ദാ​യ​ക​രെ കു​റി​ച്ചു​ള്ള രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ക. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ര​ജി​സ്ട്രേ​ഡ് പോ​സ്റ്റ് മു​ഖേ​ന​യോ ആ​ൾ​വ​ശ​മോ ബാ​ല​റ്റ് പേ​പ്പ​റും സ​ത്യ​പ്ര​സ്താ​വ​ന​യും അ​ട​ങ്ങി​യ ക​വ​ർ വാ​ർ​ഡി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​ന് മു​ൻ​പ് വ​ര​ണാ​ധി​കാ​രി​ക്ക് ല​ഭി​ക്ക​ത്ത​ക്ക​വി​ധം തി​രി​കെ ന​ൽ​ക​ണം.

ഡി​സം​ബ​ർ 10ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് ത​ന്നെ ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ത​യ്യാ​റാ​ക്കി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് വൈ​കി​ട്ട് മൂ​ന്ന് വ​രെ​യു​ള്ള സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റും അ​താ​ത് ദി​വ​സ​ങ്ങ​ളി​ൽ കൈ​മാ​റ​ണം.

ഡി​സം​ബ​ർ 14ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ത​ന്നെ ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഡി​സം​ബ​ർ ആ​റ് മു​ത​ൽ 13 വൈ​കി​ട്ട് മൂ​ന്ന് വ​രെ​യു​ള്ള സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റും അ​താ​ത് ദി​വ​സ​ങ്ങ​ളി​ൽ കൈ​മാ​റ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.