ഇ​റാ​ൻ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മൊ​ഹ്‌​സെ​ൻ ഫ​ക്രി​സാ​ദെ കൊ​ല്ല​പ്പെ​ട്ടു
Friday, November 27, 2020 10:10 PM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ മു​തി​ർ​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മൊ​ഹ്‌​സെ​ൻ ഫ​ക്രി​സാ​ദെ (63) ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ കൊ​ല്ല​പ്പെ​ട്ടു. ഫ​ക്രി​സാ​ദെ​യു​ടെ കാ​റി​നു നേ​രെ ആ​യു​ധ​ധാ​രി​ക​ളാ​യ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഫ​ക്രി​സാ​ദെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ഴ​ക്ക​ൻ ടെ​ഹ്റാ​നി​ലെ അ​ബ്സാ​ർ​ദി​ലാ​യി​രു​ന്നു സം​ഭ​വം. യ​ന്ത്ര​ത്തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഫ​ക്രി​സാ​ദെ​യു​ടെ അം​ഗ​ര​ക്ഷ​ക​രും തി​രി​ച്ച​ടി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി അ​ക്ര​മി​ക​ളും കൊ​ല്ല​പ്പെ​ട്ടു. ഫ​ക്രി​സാ​ദെ​യു​ടെ അം​ഗ​ര​ക്ഷ​ക​രി​ൽ പ​ല​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്നാ​ണ് ഇ​റാ​ൻ സം​ശ​യി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ പ​ങ്കി​ന് ശ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ടെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​രോ​പി​ച്ചു. 2010 നും 2012 ​നും ഇ​ട​യി​ൽ നാ​ല് ഇ​റാ​നി​യ​ൻ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് ഇ​റാ​ൻ ആ​രോ​പി​ക്കു​ന്ന​ത്.

ഫ​ക്രി​സാ​ദെ ഇ​റാ​നി​ലെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം മി​സൈ​ൽ നി​ർ​മാ​ണ​ത്തി​ൽ വി​ദ​ഗ്ധ​നു​മാ​യി​രു​ന്നു. ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ പ​ദ്ധ​തി​ക്ക് പി​ന്നി​ൽ ഫ​ക്രി​സാ​ദെ​യാ​ണെ​ന്നാ​ണ് പാ​ശ്ചാ​ത്യ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.