രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന് അ​ശോ​ക് ഗെ​ഹ്‌ലോട്ട്
Saturday, November 28, 2020 2:20 AM IST
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോട്ട്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് ഭീ​തി അ​മി​ത​മാ​യി വ​ള​ർ​ത്തി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി ക​രു​തു​ന്ന​ത്. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി സം​സ്ഥാ​ന​ത്ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് അ​വ​ർ- ഗെ​ഹ്‌ലോട്ട് തു​റ​ന്ന​ടി​ച്ചു.

ജ​ന​ങ്ങ​ളി​ൽ ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. അ​ധാ​ർ​മി​ക​മാ​യ ഒ​രു പ്ര​ചാ​ര​ണ​ങ്ങ​ളെ​യും അ​വ​ർ സ്വീ​ക​രി​ക്കി​ല്ല. നെ​ഗ​റ്റി​വ് രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ജ​നം മ​റു​പ​ടി ന​ൽ​കുമെന്നും ഗെ​ഹ്‌ലോട്ട് പ​റ​ഞ്ഞു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ​ത്തോ​ടും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങളോ​ടു​മൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. ഇ​തി​നെ ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ളാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ലം​പ​തി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാ​ബ്ച​ന്ദ് ക​താ​രി​യ​യും കേ​ന്ദ്ര മ​ന്ത്രി അ​ർ​ജു​ൻ റാം ​മെ​ഗ്‌വാ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രു​ന്നു.

കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ഗോ​വ, മ​ണി​പ്പൂ​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക്ക​രി​ച്ച ബി​ജെ​പി രാ​ജ​സ്ഥാ​നി​ലും അ​തേ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്നതെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.