അ​റ​സ്റ്റ്, ത​ട​വ്, വ​ൻ തു​ക പി​ഴ... മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ
Saturday, November 28, 2020 1:48 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 60 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്ക് ധ​രി​ക്കു​ന്നി​ല്ലെ​ന്ന സു​പ്രീം കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​നു പി​ന്നാ​ലെ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാ​ണ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​ത്.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ വാ​റ​ണ്ടി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും എ​ട്ടു ദി​വ​സം വ​രെ ജ​യി​ല​ല​ട​ക്കു​മെ​ന്നും ഹി​മാ​ച​ലി​ലെ ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ത​ട​വോ 5,000 രൂ​പ പി​ഴ​യോ ആ​യി​രി​ക്കും ശി​ക്ഷ​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ലും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കു​ള്ള പി​ഴ​ത്തു​ക 250 ആ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തെ, ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം കോ​ട​തി ബെ​ഞ്ചാ​ണ് മാ​സ്ക് വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. 60 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്ക് ധ​രി​ക്കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല 30 ശ​ത​മാ​നം പേ​ർ മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​തെ, തൂ​ക്കി​യി​ടു​ന്ന പ്ര​വ​ണ​ത​യും കാ​ണു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.