സോ​ളാ​ർ മു​ഖ്യ​പ്ര​തി ഗ​ണേ​ഷ് കു​മാ​ർ; പരാതിക്കാരിയെ കൊ​ണ്ട് യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​പ്പി​ച്ചു: ശ​ര​ണ്യ മ​നോ​ജ്
Saturday, November 28, 2020 12:10 PM IST
കൊ​ല്ലം: സോ​ളാ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധു​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​മു​ന്‍ സം​സ്ഥാ​ന നേ​താ​വു​മാ​യ ശ​ര​ണ്യ മ​നോ​ജ്. സോ​ളാ​ർ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടു​ക​യും പരാതിക്കാരിയെ കൊ​ണ്ട് യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും എ​ഴു​തി​ക്കു​ക​യും ചെ​യ്തി​നു പി​ന്നി​ൽ ഗ​ണേ​ഷും പി​എ​യു​മാ​ണെ​ന്നും ശ​ര​ണ്യ മ​നോ​ജ് വെ​ളി​പ്പെ​ടു​ത്തി.

കൊ​ല്ലം ത​ല​വൂ​രി​ലെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​ണ് ശ​ര​ണ്യ മ​നോ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​സി​ൽ ആ​ദ്യം ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ താ​നാ​ണ് മു​ഖ്യ​പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഗ​ണേ​ഷ് പി​ന്നീ​ടു കാ​ര്യ​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ര​ക്ഷി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ താ​നും അ​ന്ന് ഇ​ട​പെ​ട്ടു​വെ​ന്നും അ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​തെ​ന്നും ശ​ര​ണ്യ മ​നോ​ജ് പ​റ​ഞ്ഞു.

സോളാർ കേസിലെ പരാതിക്കാരി നി​ര​ന്ത​രം മൊ​ഴി​മാ​റ്റി​യ​തി​നു പി​ന്നി​ല്‍ ഗ​ണേ​ഷും പി.​എ. പ്ര​ദീ​പ് കോ​ട്ടാ​ത്ത​ല​യു​മാ​ണ്. ദൈ​വം പോ​ലും ഒ​രി​ക്ക​ലും പൊ​റു​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് ഇവരെക്കൊണ്ട് ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​യി​പ്പി​ക്കു​ക​യും എ​ഴു​തി​ക്കു​ക​യും ചെ​യ്തു. ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ഈ ​ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം അ​റി​യാം.

ഉ​മ്മ​ൻ ചാ​ണ്ടി​യെ ഡി​വൈ​എ​ഫ്‌​ഐ​കാ​ര്‍ ക​ല്ലെ​റി​ഞ്ഞി​ട്ടും അ​ദ്ദേ​ഹം അ​ത് പു​റ​ത്ത് പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ എ​ല്ലാം പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ഗ​ണേ​ഷ് കു​മാ​റാ​ണെ​ന്നും ശ​ര​ണ്യ മ​നോ​ജ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.