ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി​ക്ക് കീ​ഴി​ല്‍ പ്ര​ബു​ദ്ധ​കേ​ര​ളം ശ്വാ​സം മു​ട്ടു​ന്നു: മു​ല്ല​പ്പ​ള്ളി
Saturday, November 28, 2020 12:30 PM IST
കോ​ട്ട​യം: ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ, സ​ര്‍​വാ​ധി​പ​തി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്ക് കീ​ഴി​ല്‍ പ്ര​ബു​ദ്ധ​കേ​ര​ളം ശ്വാ​സം മു​ട്ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് പോ​ലെ ജ​ന​ങ്ങ​ള്‍ വ​ഞ്ചി​ത​രാ​യ കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ല്ലാ കാ​ര്യ​ത്തി​ലും ജാ​ഗ്ര​ത​ക്കു​റ​വ് പ​റ​യു​ന്ന സി​പി​എ​മ്മി​ന് പ​റ്റി​യ ഏ​റ്റ​വും വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ ഒ​രാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കോ​ട്ട​യം പ്ര​സ്‌​ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി. ത​സ്‌​ക​ര സം​ഘ​മാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ക്കാ​ലം കേ​ര​ളം ഭ​രി​ച്ച​ത്. അ​വ​രി​ല്‍ നി​ന്ന് മോ​ച​നം വേ​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ മി​ക​ച്ച വി​ജ​യം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​വേ​രു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പൂ​ര്‍​ണ​മാ​യും ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​റ്റ​പ്പെ​ട്ട​ത് പാ​ര്‍​ട്ടി എ​ന്തു​കൊ​ണ്ടാ​ണ് തി​രി​ച്ച​റി​യാ​ത്ത​ത്. ആ​രോ​പ​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​യ്യും കാ​ലു​മി​ട്ട​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​യി സി​പി​എം മാ​റി​യി​രി​ക്കു​ന്ന​വെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

സി​പി​എം ത​ള​രു​മ്പോ​ള്‍ ജ​നാ​ധി​പ​ത്യ മ​തേ​ത​ര പ്ര​സ്ഥാ​ന​മ​ല്ല, ഹൈ​ന്ദ​വ വ​ര്‍​ഗീ​യ ശ​ക്തി​ക​ളാ​ണ് വ​ള​രു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.