എ​ല്ലാം വി​ശ​പ്പ​ട​ക്കാ​ന​ല്ലേ... ക​ർ​ഷ​ക​രെ ത​ല്ലി​ച​ത​ച്ച പോ​ലീ​സി​ന് സ​ദ്യ വി​ള​മ്പി ഗു​രു​ദ്വാ​ര
Saturday, November 28, 2020 2:02 PM IST
ക​ർ​ണാ​ൽ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന ഡ​ല്‍​ഹി​യി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ കി​രാ​ത ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സും ക​ര്‍​ഷ​ക​രും ഏ​റ്റു​മു​ട്ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജോ​ലി ചെ​യ്ത് ക്ഷീ​ണി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒ​രു സം​ഘ​മാ​ളു​ക​ള്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ്.

ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ലി​ല്‍ നി​ന്നു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍. ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ഗു​രു​ദ്വാ​ര(​സി​ഖ് മ​ത​വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​ല​യം)​യി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.

ചോ​റും ദാ​ല്‍ ക​റി​യും പ​ച്ച​ക്ക​റി​ക​ളും ചേ​ര്‍​ത്ത് ഉ​ഗ്ര​ന്‍ സ​ദ്യ ത​ന്നെ​യാ​ണ് ഗു​രു​ദ്വാ​ര​യി​ലെ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം ന​ന്ദി അ​റി​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക​ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യ ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ല്‍ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. മാ​ര്‍​ച്ച് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ മാ​ര്‍​ച്ചി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ ഇ​ന്നെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, മാ​ര്‍​ച്ചി​ന് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി. ക​ര്‍​ഷ​ക​ര്‍​ക്ക് ബു​രാ​രി​യി​ലെ നി​രാ​ങ്ക​രി ഗ്രൗ​ണ്ടി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​മെ​ന്നാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ ജ​ന്ത​ര്‍​മ​ന്ദ​റി​ലോ രാം​ലീ​ല മൈ​താ​നി​യി​ലോ സ​മ​രം ചെ​യ്യാ​ന്‍ സ്ഥ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.