യു​പി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സു​ഹൃ​ത്തും പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
Saturday, November 28, 2020 2:31 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സു​ഹൃ​ത്തും മ​രി​ച്ചു. ഹി​ന്ദി ദി​ന​പ​ത്ര​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​കേ​ഷ് സിം​ഗും പി​ന്‍റു സാ​ഹു​വു​മാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി‍​യാ​ഴ്ച രാ​വി​ലെ ബ​ൽ​റാം​പു​രി​ലെ കാ​ൽ​വ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ഇ​രു​വ​രെ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ഇ​രു​വ​രെ​യും മു​റി​യി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം അ​ക്ര​മി​ക​ൾ തീ​കൊ​ളു​ത്തി​യ​താ​കാം എ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ലെ മ​റ്റി​ട​ങ്ങ​ളി​ലൊ​ന്നും തീ ​പി​ടി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.