കെ​എ​സ്ആ​ർ​ടി​സി​ ത്രിദിന ഓഫർ! എ​സി ലോ ​ഫ്ലോ​ർ ബ​സു​ക​ളിലും നിരക്ക് ഇളവ്
Saturday, November 28, 2020 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ​ഫാ​സ്റ്റ് മു​ത​ലു​ള്ള ബ​സു​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വ് എ​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്ക് കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​എം​ഡി അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി​യും, ആ​ല​പ്പു​ഴ വ​ഴി​യും), എ​റ​ണാ​കു​ളം -കോ​ഴി​ക്കോ​ട് ഈ ​റൂ​ട്ടു​ക​ളി​ലാ​ണ് നി​ല​വി​ൽ ലോ ​ഫ്ലോ​ർ എ​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി വ​രു​ന്ന​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പും എ​റ​ണാ​കു​ളം ടി​ക്ക​റ്റ് നി​ര​ക്ക് 445 രൂ​പ​യാ​ണ്.

അ​ത് 25 ശ​ത​മാ​നം കു​റ​യ്ക്കു​മ്പോ​ൾ 346 രൂ​പ​യാ​കും. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​നി​ര​ക്ക് നി​ലവി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.