ഇ​ന്ത്യ​ക്കെ​തി​രെ ഓ​സീ​സി​ന് ടോസ്; ആ​ദ്യം ബാ​റ്റ് ചെ​യ്യും
Sunday, November 29, 2020 9:05 AM IST
സി​ഡ്‌​നി: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ല. ഓ​സീ​സ് നി​ര​യി​ല്‍ പ​രി​ക്കേ​റ്റ മാ​ര്‍​ക്ക​സ് സ്റ്റോ​യ്‌​നി​സി​ന് പ​ക​രം മോ​യി​സ് ഹെ​ൻ‌​റി​ക്വ​സ് ഇ​ടം​നേ​ടി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സീ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യ്‌​ക്ക് ഇ​ന്ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​ണ്. ഇ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര ന​ഷ്ട​മാ​കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ൻ​പി​ലാ​ണ് ആ​തി​ഥേ​യ​ർ. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ൽ ഓ​സീ​സി​ന് ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

ടീം ​ഇ​ന്ത്യ: ശി​ഖ​ര്‍ ധ​വാ​ന്‍, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, വി​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ര്‍, കെ ​എ​ല്‍ രാ​ഹു​ല്‍, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് ഷ​മി, യൂ​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, ജ​സ്പ്രീ​ത് ബും​റ, ന​വ്ദീ​പ് സൈ​നി.

ഓ​സ്‌​ട്രേ​ലി​യ: ആ​രോ​ണ്‍ ഫി​ഞ്ച്, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, സ്റ്റീ​വ​ന്‍ സ്മി​ത്ത്, മോ​യി​സ് ഹെ​ൻ‌​റി​ക്വ​സ്, മ​ര്‍​ന​സ് ല​ബു​ഷാ​നെ, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍, അ​ല​ക്‌​സ് ക്യാ​രി, പാ​റ്റ് ക​മ്മി​ന്‍​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ആ​ഡം സാം​പ, ജോ​ഷ് ഹേ​സ​ല്‍​വു​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.