റ​യ​ലി​ന് അ​ലാ​വ​സി​ന്‍റെ ഇ​രു​ട്ട​ടി; സീ​സ​ണി​ലെ മൂ​ന്നാം തോ​ൽ​വി
Sunday, November 29, 2020 9:47 AM IST
മ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന് ലാ ​ലി​ഗ സീ​സ​ണി​ൽ അ​ടി​തെ​റ്റി​കൊ​ണ്ടേ​യി​രി​ക്കു​ന്നു. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ റ​യ​ലി​നെ അ​ലാ​വ​സ് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി. സീ​സ​ണി​ലെ മൂ​ന്നാം തോ​ൽ​വി​യാ​ണ് റ​യ​ൽ ഏ​റ്റു​വാ​ങ്ങി​യ​ത്.

ലൂ​ക്കാ​സ് പെ​രെ​സ്(5), ജോ​സെ​ലു(49) എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ് അ​ലാ​വ​സി​ന്‍റെ ജ​യം. 86-ാം മി​നി​റ്റി​ൽ ക​സെ​മി​റോ റ​യ​ലി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ചാ​മ്പ്യ​ന്മാ​ർ ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു നി​ന്നും അ​ക​ന്നു.

പ​ത്തു മ​ത്സ​ര​ത്തി​ൽ 17 പോ​യ​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ. 23 പോ​യ​ന്‍റു​ള്ള റ​യ​ൽ സോ​സി​ഡാ​ഡാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.