മും​ബൈ​യി​ൽ ലി​ഫ്റ്റി​ന്‍റെ വാ​തി​ലു​ക​ൾ​ക്കി​ട​യി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Sunday, November 29, 2020 11:18 AM IST
മും​ബൈ: മും​ബൈ​യി​ൽ ലി​ഫ്റ്റി​നും വാ​തി​ലി​നും ഇ​ട​യി​ൽ കു​ടു​ങ്ങി ആ​ൺ​കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. ധ​രാ​വി​യി​ലെ കോ​സി സെ​ന്‍റ​ർ ബി​ൽ​ഡിം​ഗി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​ഞ്ച് വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഹു​സൈ​ഫ സ​ർ​ഫ്രാ​സ് ഷെ​യ്ഖ് ആ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലാ​ണ് അ​ഞ്ച് വ​യ​സു​കാ​ര​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ര​ണ്ടു സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പം ക​ളി​ക്ക​വേ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് പോ​കാ​ൻ വേ​ണ്ടി ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ലി​ഫ്റ്റ് നി​ർ​ത്തി​യ​പ്പോ​ൾ ഉ​ള്ളി​ൽ ക​ട​ക്കു​ക​യും മു​ക​ളി​ലേ നി​ല​യി​ലേ​ക്ക് പോ​കാ​നു​ള്ള ബ​ട്ട​ൺ അ​മ​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ ശ​രി​യാ​യി അ​ട​ച്ചി​രു​ന്നി​ല്ല. ഉ​ട​ൻ ത​ന്നെ പെ​ൺ​കു​ട്ടി​ക​ൾ ലി​ഫ്റ്റി​ന്‍റെ പു​റ​ത്തേ​ക്ക് ചാ​ടി​യി​റ​ങ്ങി.

എ​ന്നാ​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ ഗ്രി​ല്ലി​നും ലി​ഫ്റ്റി​ന്‍റെ സു​ര​ക്ഷാ വാ​തി​ലു​മി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ബ​ട്ട​ൺ അ​മ​ർ​ത്തി​യി​രു​ന്ന​തി​നാ​ൽ ലി​ഫ്റ്റ് മു​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യും കു​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 45 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ അ​മ്മ വി​വ​രം അ​റി​യു​ന്ന​തെ​ന്നും സാ​ഹു ന​ഗ​ർ പോ​ലീ​സ് ഇ​ൻ​പെ​ക്ട​ർ വി​ലാ​സ് ഗം​ഗ​വാ​നെ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​ഡി​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.