ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റേ​ണ്ട​വ​രു​ടെ പേ​രു​ക​ളാ​ണ് മാ​റ്റാ​ന്‍ പോ​വു​ന്ന​ത്: യോ​ഗി​ക്കെ​തി​രെ ഒ​വൈ​സി
Sunday, November 29, 2020 11:37 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലുങ്കാ​ന​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ എ​ഐ​എം​ഐ​എം പ്ര​സി​ഡ​ന്‍റ് അ​സ​ദു​ദീ​ന്‍ ഒ​വൈ​സി. പേ​ര് മാ​റ്റേ​ണ്ട​വ​രു​ടെ പേ​രു​ക​ളാ​ണ് മാ​റ്റാ​ന്‍ പോ​വു​ന്ന​തെ​ന്ന് ഒ​വൈ​സി പ്ര​തി​ക​രി​ച്ചു. യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് ഒ​വൈ​സി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലാ​യി​രു​ന്നു യോ​ഗി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ഫൈ​സാ​ബാ​ദി​നെ അ​യോ​ധ്യ​യെ​ന്നും അ​ല​ഹാ​ബാ​ദി​നെ പ്ര​യാ​ഗ് രാ​ജെ​ന്നും പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തു. പി​ന്നെ​ന്തു​കൊ​ണ്ട് ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തു കൂ​ടാ​യെ​ന്നാ​യി​രു​ന്നു ആ​ദി​ത്യ​നാ​ഥി​ന്‍റെ പ​രാ​മ​ര്‍​ശം.

നാ​ടി​ന്‍റെ പേ​ര് മാ​റ്റേ​ണ്ട​വ​ര്‍​ക്ക് നി​ങ്ങ​ള്‍ ഉ​ത്ത​രം ന​ല്‍​ക​ണ​മെ​ന്നും ജ​ന​ങ്ങ​ളോ​ട് ഒ​വൈ​സി പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന പ്ര​തീ​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഡോ​ണ​ൾ​ഡ് ട്രം​പ് മാ​ത്ര​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഒ​ഴി​വാ​യി​ട്ടു​ള്ള​തെ​ന്നും ഒ​വൈ​സി പ​രി​ഹ​സി​ച്ചു.

ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 150 വാ​ര്‍​ഡു​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ നാ​ലി​ന് ഫ​ലം വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.