കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യ​ത് ക​ർ​ഷ​ക​രു​ടെ ന​ന്മ​യ്ക്ക്: പ്ര​ധാ​ന​മ​ന്ത്രി
Sunday, November 29, 2020 12:02 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യ​ത് ക​ർ​ഷ​ക​രു​ടെ ന​ന്മ​യ്ക്കാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ർ​ഷ​ക​ർ ശാ​ക്തീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​വ​ർ​ക്കാ​യി നി​ര​വ​ധി വാ​തി​ലു​ക​ൾ തു​റ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍​കി ബാ​ത്തി​ലാ​ണ് മോ​ദി കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ച്ച​ത്.

ക​ർ​ഷ​ക​ർ​ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന വി​ല​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​കും. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി​യ​ത്. ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ പ​രാ​തി​ക​ൾ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​റി​യി​ക്കാം. ഈ ​നി​യ​മം മൂ​ലം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പി​ക്കു​ക​യാ​ണ്.

ക​ഷ്ട​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മം മു​ന്‍​നി​ര്‍​ത്തി​യാ​ണ് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. ക​ര്‍​ഷ​ക​ര്‍​ക്ക് മു​ന്നി​ലു​ള്ള വി​ല​ങ്ങു​ത​ടി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മ​ങ്ങ​ൾ.

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ഷ​ക​രെ തെ​റ്റി​ധരി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​ങ്ങ​ളെ കു​റി​ച്ച് ക​ര്‍​ഷ​ക​രെ ബോ​ധ​വാ​ന്മാ​രാ​ക്കാ​ന്‍ കാ​ര്‍​ഷി​ക വി​ദ്യാ​ര്‍​ഥി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം. ക​ർ​ഷ​ക​രു‌​ടെ ക്ഷേ​മ​ത്തി​നാ​ണ് സ​ർ​ക്കാ​ർ പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.