ബി​ജെ​പി​ക്കെ​തി​രെ നി​ല​പാ​ടി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു: ഐ​സ​ക്ക്
Sunday, November 29, 2020 12:04 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​ക്കെ​തി​രെ നി​ല​പാ​ടി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ബി​ജെ​പി​യെ നോ​വി​ക്കേ​ണ്ട​തി​ല്ല എ​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ​നി​ല​പാ​ടാ​ണെ​ന്നും ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ഐ​സ​ക്ക് പ​രി​ഹ​സി​ച്ചു.

എ​ൽ​ഡി​എ​ഫി​നെ​തി​രെ എ​ന്തെ​ല്ലാം രാ​ഷ്ട്രീ​യ​വി​മ​ർ​ശ​ന​ങ്ങ​ൾ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്?. സ്വാ​ഭാ​വി​ക​മാ​യും ബി​ജെ​പി​ക്കെ​തി​രെ​യും നി​ല​പാ​ടു പ​റ​യേ​ണ്ട​ത​ല്ലേ? പ​റ​യ​ണ​മെ​ങ്കി​ൽ ഒ​രു നി​ല​പാ​ടു വേ​ണ​മ​ല്ലോ? അ​തി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ലേ, ഒ​ന്നും മി​ണ്ടാ​ത്ത​ത്?. അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ എ​ൽ​ഡി​എ​ഫ് ത​ക​ർ​ത്തു എ​ന്നൊ​ക്കെ​യു​ള്ള അ​സം​ബ​ന്ധ​ങ്ങ​ൾ യു​ഡി​എ​ഫ് മാ​നി​ഫെ​സ്റ്റോ​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി​യു​ടെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ടി​നെ​ക്കു​റി​ച്ചും ഒ​രു ര​ണ്ടു​വ​രി അ​തി​ൽ ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ എ​ന്നും ഐ​സ​ക്ക് ചോ​ദി​ക്കു​ന്നു.

ഒ​രു​വ​ശ​ത്ത് ബി​ജെ​പി​യെ രാ​ഷ്ട്രീ​യ​മാ​യി തു​റ​ന്നു കാ​ണി​ക്കാ​ൻ അ​റ​ച്ചും മ​ടി​ച്ചും നി​ൽ​ക്കു​ന്പോ​ൾ, മ​റു​വ​ശ​ത്ത് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ​പ്പോ​ലു​ള്ള​വ​രു​മാ​യി തു​റ​ന്ന സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടാ​നും യു​ഡി​എ​ഫ് ത​യാ​റാ​കു​ന്നു. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ പ്രീ​ണി​പ്പി​ച്ചും ന്യൂ​ന​പ​ക്ഷ​വ​ർ​ഗീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചും അ​പ​ക​ട​ക​ര​മാ​യ ഒ​രു ഞാ​ണി​ൻ​മേ​ൽ ക​ളി ക​ളി​ക്കു​ക​യാ​ണ​വ​ർ. ഇ​ത് നാ​ട്ടി​നു​ണ്ടാ​ക്കു​ന്ന ആ​പ​ത്തി​നെ​ക്കു​റി​ച്ച് ഒ​രു വേ​വ​ലാ​തി​യും കോ​ണ്‍​ഗ്ര​സി​നി​ല്ല. ഈ ​അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​നു കേ​ര​ളം ക​ന​ത്ത തി​രി​ച്ച​ടി കൊ​ടു​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ്ട്രീ​യ​മാ​യി പാ​പ്പ​രാ​യ​തു​കൊ​ണ്ടാ​ണു സ്വ​ന്തം മു​ദ്രാ​വാ​ക്യം ത​ന്നെ അ​വ​ർ​ക്കു വി​ഴു​ങ്ങേ​ണ്ടി വ​ന്ന​ത്. അ​ഴി​മ​തി​ക്കെ​തി​രെ ഒ​രു വോ​ട്ട് എ​ന്ന കൊ​ട്ടി​ഗ്ഘോ​ഷി​ക്ക​പ്പെ​ട്ട മു​ദ്രാ​വാ​ക്യം പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ​നി​ന്ന് അ​വ​ർ​ക്കു പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്നു. അ​ഴി​മ​തി​ക്കേ​സി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ജ​യി​ലി​ലും ജ​യി​ലി​ലേ​ക്കു​ള്ള വ​ഴി​യി​ലു​മാ​യി​രി​ക്കെ, ഈ ​മു​ദ്രാ​വാ​ക്യ​വും വി​ളി​ച്ചു ന​ട​ന്നാ​ൽ ജ​നം കൂ​കു​മെ​ന്ന് ബോ​ധ്യ​മാ​യ​തു​കൊ​ണ്ടാ​ണ് അ​ത് പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.