ര​ജ​നി​കാ​ന്ത് മ​ക്ക​ൾ മ​ൻ​ഡ്ര​ത്തി​ന്‍റെ യോ​ഗം വി​ളി​ച്ചു: രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം നാ​ളെ?
Sunday, November 29, 2020 12:10 PM IST
ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു. ര​ജ​നി​കാ​ന്ത് ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ആ​യ മ​ക്ക​ൾ മ​ൻ​ഡ്ര​ത്തി​ന്‍റെ ശ​നി​യാ​ഴ്ച യോ​ഗം വി​ളി​ച്ചു. കോ​ട​മ്പാ​ക്കം രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ആ​ണ് യോ​ഗം. പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നികാ​ന്ത് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നും അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മ​ക്ക​ൾ മ​ൻ​ഡ്രം ജി​ല്ല സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മാ​ത്ര​മാ​ണ് അ​റി​യി​പ്പ് കി​ട്ടി​യ​ത്. അ​ദ്ദേ​ഹ​ത്തി​ൽ ​നി​ന്ന് ന​ല്ല പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന​താ​യും ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

2017 ഡി​സം​ബ​റി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ര​ജ​നി​കാ​ന്ത് അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് താ​രം പാ​ർ​ട്ടി രൂ​പീ​ക​ര​ണം ന​ട​ത്തി​യി​ല്ല. ന​വം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു ജ​നു​വ​രി​യി​ൽ സം​സ്ഥാ​ന ജാ​ഥ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ഈ ​വ​ർ​ഷ​മാ​ദ്യം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.