ഗ്ലെ​ന്‍ ഫി​ലി​പ്‌​സി​ന് അ​തി​വേ​ഗ സെ​ഞ്ചു​റി; വി​ൻ​ഡീ​സി​നെ തോ​ൽ​പ്പി​ച്ച് ന്യൂ​സി​ല​ൻ​ഡി​ന് ട്വ​ന്‍റി-20 പ​ര​മ്പ​ര
Sunday, November 29, 2020 12:32 PM IST
വെ​ല്ലിം​ഗ്ട​ൺ: ‌വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് 72 റ​ൺ​സ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സ് 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് 238 റ​ൺ​സ് നേ​ടി. വി​ന്‍​ഡീ​സി​ന് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 166 റ​ണ്‍​സ് നേ​ടാ​നാ​ണ് സാ​ധി​ച്ച​ത്. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ കി​വീ​സ് 2-0ന് ​മു​ന്നി​ലെ​ത്തി.

ഗ്ലെ​ന്‍ ഫി​ലി​പ്‌​സി​ന്‍റെ (51 പ​ന്തി​ല്‍ 108) സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് കി​വീ​സ് കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. 46 പ​ന്തി​ലാ​ണ് താ​രം സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഡേ​വോ​ണ്‍ കോ​ണ്‍​വേ (37 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 65), മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ല്‍ (34), ടിം ​സീ​ഫെ​ര്‍​ട്ട് (18) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. വി​ന്‍​ഡീ​സി​നാ​യി ഒ​ഷാ​നെ തോ​മ​സ്, ഫാ​ബി​യ​ന്‍ അ​ല​ൻ, കീ​റ​ണ്‍ പൊ​ള്ളാ​ര്‍​ഡ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ വി​ൻ​ഡീ​സി​ന് റ​ൺ​മ​ല കീ​ഴ​ട​ക്കാ​നാ​യി​ല്ല. 28 റ​ണ്‍​സ് നേ​ടി​യ കീ​റ​ണ്‍ പൊ​ള്ളാ​ര്‍​ഡാ​ണ് വി​ന്‍​ഡീ​സി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍. കീ​മോ പോ​ള്‍ (പു​റ​ത്താ​വാ​തെ 26), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യേ​ര്‍ (25), അ​ന്ദ്രേ ഫ്‌​ള​ച്ച​ര്‍ (20), കെ​യ്ല്‍ മ​യേ​ഴ്‌​സ് (20) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന സ്‌​കോ​റ​ര്‍​മാ​ർ. കെ​യ്ല്‍ ജാ​മി​സ​ണ്‍, മി​ച്ച​ല്‍ സാ​ന്‍റ​ന​ര്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.