ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്
Sunday, November 29, 2020 3:18 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലാ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഡി​സം​ബ​ർ ര​ണ്ടി​ന് ജി​ല്ല​ക​ളി​ലും ഡി​സം​ബ​ര്‍ 3ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഡി​സം​ബ​ർ‌ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ ര​ണ്ടി​ന് ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട,ആ​ല​പ്പു​ഴ,കോ​ട്ട​യം,ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം കേ​ര​ള​ത്തി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ കാ​ല​വ​സ്ഥ മോ​ഡ​ലു​ക​ളു​ടെ സൂ​ച​ന അ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​തീ​വ ജാ​ഗ്ര​ത ആ​വ​ശ്യ​മു​ള്ള​ത്. എ​ന്നി​രു​ന്നാ​ലും തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​നി​യു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ക​ട​ൽ അ​തി​പ്ര​ക്ഷു​ബ്ധ​മാ​കു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​ത് ന​വം​ബ​ർ 30 അ​ർ​ധ​രാ​ത്രി​യോ​ടെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു. നി​ല​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ട്ടു​ള്ള​വ​ർ ന​വം​ബ​ർ 30 അ​ർ​ധ​രാ​ത്രി​യോ​ടെ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്തേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശം.

ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് പൂ​ർണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.