ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി; ഓ​സീ​സി​ന് പ​ര​മ്പ​ര
Sunday, November 29, 2020 5:52 PM IST
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഓ​സീ​സി​ന്‍റെ 390 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് അ​മ്പ​തോ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 338 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര ഓ​സീ​സ് സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും (89) കെ.എൽ. രാ​ഹു​ലും (76) അ​ർ​ധ സെ​ഞ്ചു​റി നേ​ടി മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചെ​ങ്കി​ലും വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഓ​പ്പ​ണ​ർ​മാ​ർ ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ 58 റ​ൺ​സാ​ണ് മാ​യ​ങ്ക്-​ധ​വാ​ൻ സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന കോ​ഹ്‌​ലി-​ശ്രേ​യ​സ് അ​യ്യ​ർ സ​ഖ്യ​വും മി​ക​ച്ച ക​ളി​യാ​ണ് കാ​ഴ്ച​വ​ച്ച​ത്. 38 റ​ൺ​സെ​ടു​ത്ത അ​യ്യ​രെ സ്റ്റീ​വ് സ്മി​ത്ത് ത​ക​ർ​പ്പ​ൻ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ൽ കെ.​എ​ൽ. രാ​ഹു​ലി​നെ കൂ​ട്ടു​പി​ടി​ച്ച് കോ​ഹ്‌​ലി 72 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടും ഉ​ണ്ടാ​ക്കി. എ​ന്നാ​ൽ സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന കോ​ഹ്ലി​യെ ഹെ​ന്‍റി​ക്സ് ത​ക​ർ​പ്പ​ൻ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി ഈ സഖ്യവും തകർത്തു.

നേ​ര​ത്തേ, ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 389 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ബാ​റ്റ് ചെ​യ്ത അ​ഞ്ചു​പേ​രും അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട മ​ത്സ​ര​ത്തി​ൽ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണു സ്മി​ത്ത് സെ​ഞ്ചു​റി നേ​ടി​യ​ത്. 62 പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി തി​ക​ച്ച സ്മി​ത്ത് 64 പ​ന്തി​ൽ നി​ന്ന് 104 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.