സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് 27 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ
Sunday, November 29, 2020 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 27 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 2,223 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി​യും പ്രൊ​ഫ​സ​റു​മാ​യ ഡോ. ​ഇ.​സി. ബാ​ബു​കു​ട്ടി​യു​ടെ (60) മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

ഡോ. ​ബാ​ബു​കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​നു​ശോ​ച​നം അ​റി​യി​ച്ചു. കോ​വി​ഡി​നെ​തി​രാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി എ​ന്ന നി​ല​യി​ലും ഡോ​ക്ട​ര്‍ എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​നി ജ​മീ​ല ബീ​വി (68), കൂ​വ​ള​ശേ​രി സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍ നാ​യ​ര്‍ (81), ആ​ല​പ്പു​ഴ എ​ട​ത്വ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍ ദാ​മോ​ദ​ര​ന്‍ (76), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി പ​ത്ഭ​നാ​ഭ​ന്‍ (72), ഹ​രി​പ്പാ​ട് സ്വ​ദേ​ശി സു​ധാ​ക​ര​ന്‍ (64), കോ​ട്ട​യം ഈ​രാ​ട്ടു​പേ​ട്ട സ്വ​ദേ​ശി നൗ​ഷാ​ദ് (51), മീ​ന​ച്ചി​ല്‍ സ്വ​ദേ​ശി​നി നൂ​ര്‍​ജ​ഹാ​ന്‍ (47), പു​ത്ത​ന്‍​പു​രം സ്വ​ദേ​ശി​നി മി​നി (48), കോ​ട്ട​യം സ്വ​ദേ​ശി കെ.​എ​ന്‍. ചെ​ല്ല​പ്പ​ന്‍ (70), ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി​നി റോ​സ​മ്മ (76),

എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി പാ​റു​കു​ട്ടി (65), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി മ​റി​യാ​മ്മ (68), കോ​ത​മം​ഗ​ലം സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ (67), കൊ​മ്പ​നാ​ട് സ്വ​ദേ​ശി കെ.​ആ​ര്‍. സോ​മ​ന്‍ (55), തൃ​ശൂ​ര്‍ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി കൊ​ച്ച​ന്നം (73), നെ​ന്മാ​നി​ക്ക​ര സ്വ​ദേ​ശി​നി ഷെ​നോ​സ് ലി​ജു (38), മു​ല്ലൂ​ര്‍​ക്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ട്ടി (69), ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി ന​ഫീ​സ (70), പൂ​ങ്കു​ന്നം സ്വ​ദേ​ശി​നി ല​ക്ഷ്മി​യ​മ്മാ​ള്‍ (86), വ​ര​വൂ​ര്‍ സ്വ​ദേ​ശി​നി ബീ​വി (62),

മ​ല​പ്പു​റം ഇ​ട​രി​ക്കോ​ട് സ്വ​ദേ​ശി മ​മ്മു (62), എ​ട​പ്പാ​ള്‍ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (80), കാ​ട​മ്പു​ഴ സ്വ​ദേ​ശി​നി അ​യി​ഷ (62), കോ​ഴി​ക്കോ​ട് ക​റു​വി​ശേ​രി സ്വ​ദേ​ശി എം.​സി. ബോ​സ് (81), കു​റ്റി​യാ​ടി സ്വ​ദേ​ശി​നി പി.​സി. സാ​റ (61), വ​യ​നാ​ട് മു​ട്ടി​ല്‍ സ്വ​ദേ​ശി കു​ഞ്ഞാ​ലി (75) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.