കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; 25 പേ​ർ​ക്ക് പ​രി​ക്ക്
Monday, November 30, 2020 2:33 PM IST
കൊ​ച്ചി: വൈ​റ്റി​ല-​പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സ് മീ​ഡി​യ​നി​ലെ ത​ണ​ല്‍ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഡ്രൈ​വ​ര്‍ മ​രി​ച്ചു. 30 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​രു​ണ്‍ ആ​ണ് മ​രി​ച്ച​ത്.

ക​ണ്ട​ക്ട​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​രേ​ഷ്, യാ​ത്ര​ക്കാ​രാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ത​ന്നെ​യാ​യ ര​ജി​ത, കോ​ട്ട​യം സ്വ​ദേ​ശി മി​ഥു​ന്‍ എ​ന്നി​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി ഉ​ള്‍​പ്പെ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മി​ഥു​നെ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍​നി​ന്നും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

പു​ല​ര്‍​ച്ചെ 4.30 ഓ​ടെ ബൈ​പ്പാ​സി​ല്‍ ച​ക്ക​ര​പ്പ​റ​മ്പ് വൈ​ശാ​ലി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ടേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മീ​ഡി​യ​നി​ൽ​നി​ന്നും പി​ഴു​തു പോ​ന്ന മ​ര​ത്തി​ല്‍ ക​യ​റി​യാ​ണ് ബ​സ് നി​ന്ന​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​ബി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം വൈ​റ്റി​ല വെ​ല്‍​കെ​യ​ര്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.