നൈ​ജീ​രി​യ​യി​ൽ ക​ർ​ഷ​ക കൂ​ട്ട​ക്കൊ​ല; മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നു
Monday, November 30, 2020 11:19 AM IST
മെ​​യ്ഡ്ഗു​​​​രി: വ​​​​ട​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ ബോ​​​​ർ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഗാ​​​​രി​​​​ൻ ക്വേ​​​​ഷേ​​​​ബി​​​​ലെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ത്താ​​ണു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

13 വ​​​​ർ​​​​ഷം കൂ​​​​ടി ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ പോ​​​​യ​​​​പ്പോ​​​​ഴാ​​യി​​രു​​ന്നു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​ണ​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ഭീ​​​​ക​​​​ര​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ള​​​​ഞ്ഞ് വെ​​​​ടി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യായിരുന്നു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.