മു​സ്ലിം മ​ത​വി​ശ്വാ​സി​ക​ൾ​ക്കു ടി​ക്ക​റ്റി​ല്ല; വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ്
Monday, November 30, 2020 1:24 PM IST
ബെ​ല​ഗാ​വി: മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നു ബി​ജെ​പി നേ​താ​വ്. ക​ർ​ണാ​ട​ക മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യു​ടേ​താ​ണു വി​വാ​ദ പ്ര​സ്താ​വ​ന.

ഹൈ​ന്ദ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഏ​തൊ​രു വ്യ​ക്തി​ക്കും പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. ലിം​ഗാ​യ​ത്തു​കാ​ർ, കു​റു​ബ​ക​ൾ, വൊ​ക്ക​ലി​ഗ​ക്കാ​ർ, ബ്രാ​ഹ്മ​ണ​ർ തു​ട​ങ്ങി ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ന​ൽ​കും. പ​ക്ഷേ മു​സ്ലിം​ക​ൾ​ക്കു ന​ൽ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്- ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു. ബെ​ല​ഗാ​വി ഹി​ന്ദു​ത്വ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണെ​ന്നും ഇ​വി​ടെ മു​സ്ലിം​ക​ൾ​ക്കു സീ​റ്റ് ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ച​ന പോ​ലു​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന ബെ​ല​ഗാ​വി മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വ​ർ​ഗീ​യ പ​രാ​മ​ർ​ശം. ക​ർ​ണാ​ട​ക​യി​ൽ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യാ​ണ് ഈ​ശ്വ​ര​പ്പ. കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന സു​രേ​ഷ് അം​ഗ​ഡി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ബെ​ല​ഗാ​വി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.