ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​ക്ക് ഭീ​ഷ​ണി: ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​ക്ക് ജാ​മ്യം
Tuesday, December 1, 2020 12:23 PM IST
കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്ര​ദീ​പ് കു​മാ​റി​ന് ജാ​മ്യം. കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പ്ര​ദീ​പ് കു​മാ​ർ. ഹോ​സ്ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്ര​റ്റ് കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി വി​പി​ൻ​ലാ​ലി​നെ മൊ​ഴി​മാ​റ്റാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് പ്ര​ദീ​പി​നെ​തി​രാ​യ കേ​സ്. കേ​സി​ലെ എ​ട്ടാം​പ്ര​തി​യാ​യ ദി​ലീ​പി​നെ​തി​രേ മൊ​ഴി ന​ൽ​കി​യാ​ൽ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​കു​മെ​ന്നും തി​രി​ച്ചാ​യാ​ൽ ജീ​വ​ഹാ​നി ഉ​ണ്ടാ​കു​മെ​ന്നും ഭീ​ഷ​ണി ക​ത്തു​ക​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് വി​പി​ൻ​ലാ​ൽ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

സെ​പ്റ്റം​ബ​ർ 24, 25, 26 തി​യ​തി​ക​ളി​ലാ​ണ് മൂ​ന്ന് ഭീ​ഷ​ണി​ക്ക​ത്തു​ക​ൾ ല​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ർ 26നാ​ണ് പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ്ര​ദീ​പ്, വി​പി​ൻ ലാ​ലി​ന്‍റെ നാ​ടാ​യ ബേ​ക്ക​ലി​ലെ​ത്തി അ​മ്മ​യേ​യും അ​മ്മാ​വ​നേ​യും ക​ണ്ട് മൊ​ഴി മാ​റ്റാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യും അ​മ്മാ​വ​ന്‍റെ ജ്വ​ല്ല​റി​യി​ലെ​ത്തി അ​ദ്ദേ​ഹം മു​ഖേ​ന സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് മൊ​ഴി മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നും വി​പി​ന്‍​ലാ​ലി​ന്‍റെ പ​രാ​തി​യി​ലു​ണ്ട്.

ബ​ന്ധു​വി​ന്‍റെ ജ്വ​ല്ല​റി​യി​ലെ​ത്തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വ്യ​ക്തി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.