മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ അ​തു​ത​ന്നെ​യാ​ണ് അ​വ​സാ​ന വാ​ക്ക്; പി​ന്തു​ണ​ച്ച് ജ​യ​രാ​ജ​ൻ
Tuesday, December 1, 2020 12:54 PM IST
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ അ​തു​ത​ന്നെ​യാ​ണ് അ​വ​സാ​ന വാ​ക്കെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കെഎ​സ്എ​ഫ്ഇ റെ​യ്ഡ് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​വി​ടെ​യും റെ​യ്ഡ് ഉ​ണ്ടാ​യി​ട്ടി​ല്ല. റെ​യ്ഡ് എ​ന്നു പ​റ​ഞ്ഞാ​ൽ റെ​യ്ഡ് ആ​കു​മോ. എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പു മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന​പ്പു​റം ഒ​രു കാ​ര്യ​വു​മി​ല്ല. സം​ഗ​തി ക്ലി​യ​റാ​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ധ​ന​മ​ന്ത്രി​ക്ക് ഒ​രു അ​സം​തൃ​പ്തി​യു​മി​ല്ല. ചി​ല​പ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ലേ​ശം അ​സം​തൃ​പ്തി​യു​ണ്ടാ​കും. അ​ത് കു​റ​ച്ച് നി​ന്നോ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.