ഇ​ന്ത്യ ക​ത്തു​മ്പോ​ൾ മോ​ദി വീ​ണ വാ​യി​ക്കു​ന്നു: പ​രി​ഹാ​സ​വു​മാ​യി പ്ര​ശാ​ന്ത് ഭൂ​ഷ​ൺ
Tuesday, December 1, 2020 1:41 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നീ​റോ ച​ക്ര​വ​ര്‍​ത്തി​യോ​ട് ഉ​പ​മി​ച്ച് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ. വാ​രാ​ണ​സി​യി​ൽ കാ​ർ​ത്തി​ക പൂ​ർ​ണി​മ ആ​ഘോ​ഷം ക​ണ്ടു​നി​ല്‍​ക്കു​ന്ന മോ​ദി​യു​ടെ ചെ​റു വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.

ഇ​ന്ത്യ ക​ത്തു​മ്പോ​ള്‍ മോ​ദി വീ​ണ വാ​യി​ക്കു​ന്നു​വെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ട്വീ​റ്റ് ചെ​യ്ത​തു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭം ത​ല​സ്ഥാ​ന​ത്ത് കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​രാ​ണ​സി സ​ന്ദ​ര്‍​ശ​നം.



കാ​ശി​യി​ലെ കാ​ർ​ത്തി​ക പൂ​ർ​ണി​മ ആ​ഘോ​ഷ​വും ലേ​സ​ര്‍ ഷോ​യും ശി​വ താ​ണ്ഡ​വ സ്തു​തി​യും ആ​സ്വ​ദി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ​യ്ക്ക് താ​ഴെ ട്രോ​ളു​ക​ളും പ​രി​ഹാ​സ ക​മ​ന്‍റു​ക​ളും പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ര​വ​ധി പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.