പാ​ർ​ട്ടി​യും എ​ൽ​ഡി​എ​ഫും ഒ​റ്റ​ക്കെ​ട്ട്; പ​ര​സ്യ പ്ര​തി​ക​ര​ണ​ക്കാ​രെ "ശാ​സി​ച്ച്’ സി​പി​എം
Tuesday, December 1, 2020 2:49 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ചു നേ​താ​ക്ക​ളി​ൽ​നി​ന്നു​ണ്ടാ​യ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നു സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ശേ​ഷ​മാ​ണ് സി​പി​എം നേ​തൃ​ത്വം ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

കെഎസ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​പി​എ​മ്മി​ലും സ​ർ​ക്കാ​രി​ലും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ണ്ടെ​ന്ന പ്ര​ചാ​ര​വേ​ല അ​ടി​സ്ഥാ​ന​ര​ഹി​ത​വും ആ​ശ​യ കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നു​മു​ള്ള രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ വ്യ​ഥാ ശ്ര​മ​വു​മാ​ണ്. കെഎസ്എഫ്ഇയി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ​ത് സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള പ​രി​ശോ​ധ​ന​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട​ണ്ടെ​ന്നും പ്ര​സ്താ​വ​ന​യി​ൽ സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ചു​ണ്ടാ​യ ചി​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ തെ​റ്റാ​യ വ്യാ​ഖ്യാ​ന​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നും ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.കെഎസ്എ​ഫ്ഇ പോ​ലെ മി​ക​വാ​ർ​ന്ന സ്ഥാ​പ​ന​ത്തി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഈ ​പ​രി​ശോ​ധ​ന​യെ ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തു ക​ണ്ട് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, അ​ത്ത​രം പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും സി​പി​എം നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മി​ക​ച്ച നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു കൂ​ടി​യാ​ണ് നി​ര​ന്ത​രം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ​വും, ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ളും ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ സീ​മ​ക​ളേ​യും ലം​ഘി​ച്ചു​ള്ള ഈ ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നീ​ക്കം ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ഭി​ന്നി​പ്പു​ണ്ട് എ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ള്ള​ത​തെ​ന്നും സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി​യും, എ​ൽ​ഡി​എ​ഫും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തു പ​ക​രു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഇ​ത് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്. അ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ചാ​ര​വേ​ല​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എ​ന്തും വി​വാ​ദ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് പ്ര​ധാ​ന​മാ​ണെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.